Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയര്‍ന്നു

ഇടുക്കി | ശക്തമായ മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. അപ്പര്‍ റൂള്‍ കര്‍വ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ തമിഴ്‌നാട് കേരളത്തിന് ആദ്യം മുന്നറിയിപ്പ് നല്‍കി. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
അതേസമയം വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണം.
---- facebook comment plugin here -----