Education
ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ് നേടി മുഹമ്മദ് ആശിഖ് നൂറാനി
'കേരളത്തിലെ പിന്നാക്ക മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക ശാക്തീകരണത്തില്‍ 'ഫേത്ത് ബേസ്ഡ് എന്‍ ജി ഒകളുടെ പങ്ക്' എന്ന വിഷയത്തില്‍നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ്.
കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് ആശിഖ് നൂറാനിക്ക് ഇകണോമിക്‌സില്‍ ഡോക്ടറേറ്റ്. ‘കേരളത്തിലെ പിന്നാക്ക മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക ശാക്തീകരണത്തില്‍ ‘ഫേത്ത് ബേസ്ഡ് എന്‍ ജി ഒകളുടെ പങ്ക്’ എന്ന വിഷയത്തില്‍ ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ജാമിഅ മദീനതുന്നൂറില്‍ നിന്ന് ഏഴ് വര്‍ഷ ഇസ്‌ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയ മുഹമ്മദ് ആശിഖ് നൂറാനി തമിഴ്‌നാട്ടിലെ ഭാരതിദാസന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ എം ഫിലും കരസ്ഥമാക്കി. ഇതിനകം നിരവധി അക്കാദമിക നേട്ടങ്ങള്‍ കൈവരിച്ച അദ്ദേഹം ദേശീയ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധം അവതരിപ്പിക്കുകയും വിവിധ ജേര്‍ണലുകളില്‍ റിസര്‍ച്ച് പേപ്പര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ജാമിഅ മര്‍കസില്‍ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന ആശിഖ് നൂറാനി എസ് എസ് എഫ് നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗവും തെലങ്കാന സ്റ്റേറ്റ് മുന്‍ പ്രസിഡന്റുമാണ്. കോഴിക്കോട് ബുസ്താനാബാദ് സ്വദേശികളായ ഇമ്പിച്ചിഅഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും ആശിഖ് നൂറാനിയെ അനുമോദിച്ചു.







