Connect with us

mvd scam

മോട്ടോര്‍ വാഹന വകുപ്പ് പദ്ധതികളില്‍ വന്‍ സാമ്പത്തിക ക്രമക്കേട്

ധനവകുപ്പ് നിര്‍ദ്ദേശം കിട്ടിയാല്‍ കേസെടുക്കും

Published

|

Last Updated

തൃശൂര്‍ | മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്ന് വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍.

സേഫ് കേരളയുടെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം 2018 ലാണ് രൂപീകരിച്ചത്. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ തല കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കാന്‍ 166 കോടി രൂപ ചെലവായെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വാടകയിനത്തില്‍ 60 ലക്ഷം നല്‍കി. ഉദ്യോഗസ്ഥ വിന്യാസത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും വേറെയും പണം വാങ്ങി. റോഡ് സുരക്ഷാ ദശാബ്ധത്തിനായി 2011 മുതല്‍ 2020 വരെയുള്ള കാലത്ത് 15 കോടി ചെലവിട്ടു. മണ്ഡലകാലത്തെ സുരക്ഷ ഉറപ്പാക്കാനുള്ള ശബരിമല സേഫ് സോണ്‍ പദ്ധതിക്കായി 2011 മുതല്‍ 2021 വരെ നാലുകോടിയിലേറെ ചെലവാക്കി.

ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വന്‍തുക എഴുതിയെടുത്തതായി കണ്ടെത്തി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ധനവകുപ്പിന്റെ നിര്‍ദ്ദേശം കിട്ടിയാല്‍ കേസെടുത്ത് അന്വേഷിക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.