Connect with us

Kerala

മാലദ്വീപിലേക്ക് തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍

മാലദ്വീപിലെ ഹാനിമാധുവിലേക്കുള്ള മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു. ദ്വീപിലേക്കുള്ള സര്‍വീസുകളുടെ എണ്ണം മെയ് 29 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിക്കും.

Published

|

Last Updated

തിരുവനന്തപുരം | മാലദ്വീപിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍. മാലദ്വീപിലെ ഹാനിമാധുവിലേക്കുള്ള മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു. ദ്വീപിലേക്കുള്ള സര്‍വീസുകളുടെ എണ്ണം മെയ് 29 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിക്കും.

ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40ന് മടങ്ങും. നിലവില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മാലദ്വീപിലേക്ക് സര്‍വീസ് ഉള്ളത്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയ സര്‍വീസ് തുടങ്ങുക. വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും.

---- facebook comment plugin here -----

Latest