moral policing
സദാചാര കൊല: പ്രതികളെ രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കിയതായി കുടുംബം
പണം വാങ്ങി പ്രതികളെ രക്ഷപെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹോദരി
തൃശൂര്‍ | സദാചാര കൊലപാതകത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കിയതായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം.
സംഭവശേഷം ഒരാഴ്ചയോളം പ്രതികള്‍ നാട്ടില്‍ തുടര്‍ന്നിരുന്നു. അപ്പോഴൊന്നും പോലീസ് അനങ്ങിയില്ല. സഹറിന്റെ മരണശേഷം പ്രതികളെ രക്ഷപ്പെടാന്‍ പോലീസ് അനുവദിച്ചു എന്നാണ് സഹറിന്റെ സഹോദരി ആരോപിക്കുന്നത്.
പണം വാങ്ങി പ്രതികളെ രക്ഷപെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹാറിന്റെ സഹോദരി പറയുന്നു.
കേരളാ പോലീസിനോടുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടു. കുടുംബം കേസിനോട് സഹകരിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്. നീതി കിട്ടണം. ഇല്ലെങ്കില്‍ പൊലീസ് അനുജനെ തിരിച്ചു തരട്ടെയെന്നും സഹോദരി പറഞ്ഞു. മകനെപ്പോലെ കരുതിയിരുന്നവരാണ് കൊലയാളികളെന്ന് സഹറിന്റെ ഉമ്മ പറഞ്ഞു.
---- facebook comment plugin here -----



