National
മുസ്ലിം വിദ്യാര്‍ഥിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്
ബെംഗളുരു | കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തില്‍ നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയിലായി. ദക്ഷിണ കന്നഡയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ മുഹമ്മദ് ഫാരിഷ(18)് എന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരുക്കേറ്റു.
സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് വിദ്യാര്‍ഥി പറഞ്ഞെങ്കിലും പ്രതികള്‍ ആക്രമണം തുടരുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു
സംഭവത്തില്‍ ഒലമോഗ്രു സ്വദേശി എസ് പ്രദീപ് (19), കേഡംബാടി സ്വദേശി ദിനേശ് ഗൗഡ (25), ഗുതുമനെ സ്വദേശി നിഷാന്ത് കുമാര്‍ (19), ആര്യാപ് സ്വദേശി പ്രജ്വല്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.



