Connect with us

Kerala

മാസപ്പടി കേസ്; സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകളെ ഇഡി ചോദ്യം ചെയ്യുന്നു

എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ചോദിച്ചറിയുന്നത്

Published

|

Last Updated

കൊച്ചി  | മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.

എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ചോദിച്ചറിയുന്നത് .സിഎംആര്‍എലിന്റെ ഡയറക്ടര്‍ ആണ് ഷിബി എസ് കര്‍ത്ത. സിഎംആര്‍എല്ലുമായി ബന്ധമുള്ള സ്ഥാപനമായ നിപുണ ഇന്റര്‍നാഷണല്‍സിന്റെ സുപ്രധാന ചുമതലയും ഇവര്‍ വഹിക്കുന്നുണ്ട്.

നേരത്തെ ഇഡി നിപുണയിലും റെയ്ഡ് നടത്തിയിരുന്നു.സിഎംആര്‍എലിന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയിരുന്നത് നിപുണ ഇന്റര്‍നാഷണല്‍സാണ്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍സ്.

ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ ശരണ്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല.

Content Highlights

ED questions CMRL MD’s daughter Shibi S Kartha in Kochi over Exalogic financial transactions. Shibi holds key roles in CMRL and Nipun Internationals, a firm previously raided by the agency. Summons have also been issued to Sasidharan Kartha’s son Sharan S Kartha and other top officials.

Latest