Kerala
തുലാവര്‍ഷം നാളെ കേരള തീരം തൊടും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
. ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്
തിരുവനന്തപുരം | ഇന്ന് തെക്കേ ഇന്ത്യന്‍ തീരത്തെത്തുന്ന തുലാവര്‍ഷം നാളെ കേരള തീരം തൊട്ടേക്കും. തമിഴ്‌നാട്ടിലാണ് തുലാവര്‍ഷമാദ്യമെത്തുക. ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. അടുത്ത ദിവസം തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കൂടുതല്‍ മഴ ലഭിക്കാന്‍ കാരണമായേക്കും







