Connect with us

MOFIYA DEATH CASE

മോഫിയയുടെ മരണം: പ്രതിഷേധിച്ച സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു

എസ് പി ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് 17 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

ആലുവ | നിയമവിദ്യാര്‍ഥിയ മോഫിയ പര്‍വീന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ പ്രതിഷേധിച്ച സഹപാഠികള്‍ കസ്റ്റഡിയില്‍. അല്‍ അസര്‍ കോളജിലെ നിയമവിദ്യാര്‍ഥികളായ 17  പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എസ് പി ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന് അനുമതി വാങ്ങാത്തതിനാണ് വിദ്യര്‍ഥികളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ എസ് പിക്ക് പരാതി നല്‍കാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ എടത്തല പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയിരിക്കുകയാണ്. നാല് വിദ്യാര്‍ഥികളാണ് എസ് പി ക്ക് പരാതി നല്‍കാനെത്തിയതെന്നും എന്നാല്‍ പോലീസ് ഒരു പ്രകോപനുവുമില്ലാതെ തങ്ങളെ കസ്റ്റഡിയിലെടുക്കുകയാണെന്നും പോലീസ് ബസില്‍ നിന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

മോഫിയ ആത്മഹത്യക്കുറിപ്പില്‍ ആരോപണം ഉന്നയിച്ച ആലുവ സി ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നേരത്തെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. എസ് പി ഓഫീസിന് മുന്നിലേക്ക് നടന്ന പ്രതിഷേധം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ എസ് പിയെ കാണാനായി ചേംബറിലേക്ക് പോയത്. ഈ സമയത്താണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

 

 

 

Latest