Connect with us

Kerala

മോദി ട്രംപിന്റെ വിനീത ദാസന്‍: മുഖ്യമന്ത്രി

ഇന്ത്യന്‍ പൗരന്മാരെ വിലങ്ങണിയിച്ചു കൊണ്ടുവന്നപ്പോഴോ വിസ ഫീസ് ട്രംപ് ഉയര്‍ത്തിയപ്പോഴോ ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് പറയാന്‍ കോണ്‍ഗ്രസ്സ് തയ്യാറല്ല.

Published

|

Last Updated

കണ്ണൂര്‍ | ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിനീത ദാസനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ പൗരന്മാരെ വിലങ്ങണിയിച്ചു കൊണ്ടുവന്നപ്പോഴോ വിസ ഫീസ് ട്രംപ് ഉയര്‍ത്തിയപ്പോഴോ ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. താരീഫ് ഉയര്‍ത്തിയപ്പോഴും പ്രതികരിച്ചില്ല.

തലശ്ശേരിയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബി ജെ പി നിലപാടാണ് കോണ്‍ഗ്രസ്സും പിന്തുടരുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് പറയാന്‍ കോണ്‍ഗ്രസ്സ് തയ്യാറല്ല. എവിടെയെങ്കിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Latest