Connect with us

Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ടെത്തിയത് സെല്ലിൻ്റെ മുന്നിലെ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ

Published

|

Last Updated

കണ്ണൂർ | കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് 10ാം നമ്പർ സെല്ലിൻ്റെ മുന്നിലെ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്. നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് പിന്നാലെയാണ്  മൊബൈൽ ഫോണും പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ് ഇതിനെല്ലാം പിന്നിലെന്നാണ് പരാതി.

---- facebook comment plugin here -----

Latest