Connect with us

National

യുപിയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിച്ചു; നാല് കുട്ടികള്‍ വെന്തുമരിച്ചു

കുട്ടികളുടെ മാതാവ് ബബിതക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.

Published

|

Last Updated

മീററ്റ്| ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീടിന് തീപിടിച്ച് അപകടം. അപകടത്തില്‍ നാല് കുട്ടികള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലെ പല്ലവപുരത്താണ് സംഭവമുണ്ടായത്. പല്ലവപുരം ജനതാ കോളനിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ജോണി-ബബിത ദമ്പതികളുടെ മക്കളായ സരിക (10), നിഹാരിക (8), സംസ്‌കര്‍ (6), കാലു (4) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

കുട്ടികളുടെ മാതാവ് ബബിതക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. പിതാവ് ജോണി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബെഡ് ഷീറ്റിന് തീപിടിച്ചാണ് അപകടമുണ്ടായത്. പിന്നീട് തീ ആളി പടരുകയായിരുന്നെന്ന് പിതാവ് ജോണി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

Latest