Connect with us

National

പശ്ചിമ ബംഗാളില്‍ എന്‍ഐഎ സംഘത്തിനുനേരെ ആള്‍ക്കൂട്ട ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

150 ഓളം പേര്‍ വരുന്ന ആള്‍ക്കൂട്ടമാണ് എന്‍ഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത്.

Published

|

Last Updated

കൊല്‍ക്കത്ത|പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരിലെ ഭൂപതിനഗറില്‍ എന്‍ഐഎ സംഘത്തിനുനേരെ ആള്‍ക്കൂട്ട ആക്രമണം. 150 ഓളം പേര്‍ വരുന്ന ആള്‍ക്കൂട്ടമാണ് എന്‍ഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത്. പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം ഉണ്ടായത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ എത്തിയ എന്‍ഐഎ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റതായാണ് വിവരം. 2022ല്‍ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. കഴിഞ്ഞ മാസം സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.