Connect with us

mm mani against kk rema

എം എം മണി അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍: കെ സുധാകരന്‍

പിണറായി വിജയന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം | കെ കെ രമക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ എം എം മണിക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് വി ഡി സതീശന്‍. കമ്മ്യൂണിസത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എം എം മണിയെന്ന് സുധാകരന്‍ പറഞ്ഞു. അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനാണ് മണി. കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമായ രമക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, തന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വരുമ്പോള്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. അതാണ് കഴിഞ്ഞ ദിവസം എം എം മണിയിലൂടെ കണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

 

 

Latest