Connect with us

Kerala

കുട്ടികളെ ഇടകലര്‍ത്തി ഇരുത്തല്‍; തിരുത്തലുമായി വിദ്യാഭ്യാസ വകുപ്പ്

ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വലിയ തോതില്‍ വിമര്‍ശം ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്.

Published

|

Last Updated

തിരുവനന്തപുരം |  പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്‌കൂള്‍ അന്തരീക്ഷം എന്നാക്കിമാറ്റി. ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വലിയ തോതില്‍ വിമര്‍ശം ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്.

ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹ ചര്‍ച്ചക്ക് നല്‍കാന്‍ എസ്.സി.ആര്‍.ടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. ഇതിലാണ് ക്ലാസ്സുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യമുള്ളത്.

 

Latest