Kerala
മാരക രോഗങ്ങള്‍ ഒഴിവാകണമെങ്കില്‍ എല്ലാ വീട്ടുമുറ്റത്തും കൃഷി വേണമെന്ന് മന്ത്രി
ഏറ്റവും വലിയ പരിഗണന കൊടുക്കേണ്ടത് ഭക്ഷണത്തിനും കൃഷിക്കും തന്നെയാണെന്നും മന്ത്രി
ആലപ്പുഴ | മാരകമായ രോഗങ്ങളില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്തേ മതിയാകൂവെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴിയുടെ ‘കൃഷിമുറ്റം’ പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിമുറ്റം കേവലം പഞ്ചായത്തിന്റെ പദ്ധതിയല്ലെന്നും ഇത് ഓരോ വീടിന്റെയും പദ്ധതിയാണ്. 95 ശതമാനം ഭക്ഷണവും കൃഷിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുതന്നെയാണ് കൃഷിയുടെ പ്രാധാന്യവും. ഏറ്റവും വലിയ പരിഗണന കൊടുക്കേണ്ടത് ഭക്ഷണത്തിനും കൃഷിക്കും തന്നെയാണെന്നും മന്ത്രി പറഞ്ഞു.







