Kerala
തൃശൂരിൽ അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി; ആറ് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു
തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി.

തൃശൂര്‍ | തൃശൂർ മുപ്ലിയത്ത് സ്വത്ത് തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ ആറ് വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്. വെട്ടേറ്റ് മാതാവ് നജ്മ ഖാത്തൂന് ഗുരുതരമായി പരുക്കേറ്റു. ഇവരെ തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി രണ്ട് അതിഥി തൊഴിലാളി കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു. തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയില്‍പ്പെട്ടാണ് നാജുര്‍ ഇസ്ലാം ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അമ്മാവൻ ജമാലുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ മറ്റുള്ളവര്‍ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറുകയായിരുന്നു.