Business
മൈക്രോ ഹെൽത്ത് ഇനി മുംബയിലും
അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലും വിദേശങ്ങളിലുമായി നൂറ്റമ്പത് ബ്രാഞ്ചുകൾ ആരംഭിച്ച് രോഗനിർണ്ണയ മേഖലയിലെ ഏറ്റവും വലുതും ആധികാരികവുമായ നാമമായി മാറുക എന്നതാണ് മൈക്രോ ഹെൽത്ത് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് ഡോ.നൗഷാദ്
മുംബൈ | മിഡിൽ ഈസ്റ്റിലടക്കം അഞ്ചു രാജ്യങ്ങളിലായി നാൽപ്പതിലേറെ ബ്രാഞ്ചുകളുള്ള മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ഏറ്റവും പുതിയ ശാഖ മുബൈ മുലുന്ദിൽ തുറന്നു. പ്രശസ്ത ബോളിവുഡ് നടനും ചാരിറ്റി പ്രവർത്തകനുമായ സോണു സൂദ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മൈക്രോ ഹെൽത്ത് ചെയർമാൻ സി.സുബൈർ, മാനേജിംഗ് ഡയറക്ടറും സി.ഇ.ഒവുമായ ഡോ.സി.കെ.നൗഷാദ്, ഡയരക്ടർമാരായ ദിനേശ്കുമാർ സൗന്ദരാജ്, മുഹമ്മദലി എം.ആർ എന്നിവരടക്കം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ഉദ്യോഗസ്ഥ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
തന്റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിൽ സമീപ ഭാവിയിൽ തന്നെ മൈക്രോ ഹെൽത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് മൈക്രോ ഹെൽത്ത് സാരഥികളുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പരിപാടികൾക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മീഡിയ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സോണു സൂദ് പറഞ്ഞു.
അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലും വിദേശങ്ങളിലുമായി നൂറ്റമ്പത് ബ്രാഞ്ചുകൾ ആരംഭിച്ച് രോഗനിർണ്ണയ മേഖലയിലെ ഏറ്റവും വലുതും ആധികാരികവുമായ നാമമായി മാറുക എന്നതാണ് മൈക്രോ ഹെൽത്ത് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് ഡോ.നൗഷാദ് പറഞ്ഞു.



