Connect with us

Uae

മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ ഫുട്‍ബോൾ: ഈസാ ഗ്രൂപ്പ് ചെർപ്പുളശ്ശേരി ചാമ്പ്യന്മാർ

ഇന്ത്യൻ ഫുട്‍ബോൾ താരം മുഹമ്മദ് റാഫി ഒന്നാം സ്ഥാനക്കാർക്കും  ക്ലബ് പ്രസിഡന്റ്‌ താജുദ്ധീൻ അക്കര രണ്ടാം സ്ഥാനക്കാർക്കും ട്രോഫി വിതരണം ചെയ്തു.

Published

|

Last Updated

ദുബൈ | ചിത്താരി ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജി സി സി കമ്മിറ്റി ദുബൈ ഖിസൈസ് വുഡ്‌ലേം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മർഹും മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെന്റിൽ ഈസാ ഗ്രൂപ്പ് ചെർപ്പുളശ്ശേരി ചാമ്പ്യന്മാരായി. യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചിത്താരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ ഫുട്‍ബോൾ താരം മുഹമ്മദ് റാഫി ഒന്നാം സ്ഥാനക്കാർക്കും  ക്ലബ് പ്രസിഡന്റ്‌ താജുദ്ധീൻ അക്കര രണ്ടാം സ്ഥാനക്കാർക്കും ട്രോഫി വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണ് പാരിതോഷികം നൽകിയത്.

ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യു എ ഇയിലെ കലാ- കായിക പ്രേമികളായ വ്യവസായ പ്രമുഖരെ ആദരിച്ചതിന് പുറമെ കുടുംബ സദസ്സും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. വിവിധ കലാകായിക പരിപാടിയിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങൾക്ക് പുറമെ ക്യാഷ് പ്രൈസും ലഭിച്ചു.

സംഘാടക സമിതി ചെയർമാൻ മുജീബ് മെട്രോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ, യഹിയ തളങ്കര, സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി, അജ്മൽ ഖാൻ, താജുദീൻ വടകര, സനോഫർ ഫാത്തിമ, ഇബ്രാഹിം എളേറ്റിൽ, അഡ്വ. ഇബ്രാഹിം ഖലീൽ, ഹംസ തൊട്ടി, സ്വാലിഹ് ഹാജി തൊട്ടി, ഹനീഫ് മാറാബെൽ, ഹസ്സൻ യഫ, സി ബി കരീം, പി അബൂബക്കർ സംബന്ധിച്ചു.

---- facebook comment plugin here -----

Latest