Connect with us

Organisation

മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് എട്ടിന്

മെയ് എട്ടിന് വൈകിട്ട് നാലിന് ദുബൈ ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ ഫുട്ബാള്‍ ടൂര്‍ണമെന്റും കുടുംബ സംഗമവും നടക്കുക.

Published

|

Last Updated

ഷാര്‍ജ | മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചിത്താരി ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാന്‍ മുജീബ് മെട്രോ അറിയിച്ചു. മെയ് എട്ടിന് വൈകിട്ട് നാലിന് ദുബൈ ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ ഫുട്ബാള്‍ ടൂര്‍ണമെന്റും കുടുംബ സംഗമവും നടക്കുക.

എം എച്ച് എന്റര്‍പ്രൈസസ് എല്‍ എല്‍ സി, എച്ച് എസ് കാഞ്ഞങ്ങാട്, മര്‍വാന്‍ എഫ് സി, ജി എഫ് സി റേഞ്ചര്‍ കോര്‍ണര്‍ വേള്‍ഡ് ഒറവങ്കര, അറേബ്യന്‍ എഫ് സി, ഈസാ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി, അബ്റെക്കോ ഫ്രയ്ത്, മറിയുമ്മസ് ബാവനഗര്‍, ഷൂട്ടേഴ്‌സ് യു എ ഇ, വോള്‍ഗ എഫ് സി, നെസ്റ്റോ എഫ് സി, റിയല്‍ അബൂദബി, ഹസീന ചിത്താരി, സോക്കര്‍ ആഫിസിയോണടോ, അറൂസ് ആള്‍ മദീന അജ്മാന്‍, അരോമ റിസോര്‍ട്ട് മട്ടന്നൂര്‍ എന്നീ ടീമുകളാണ് മത്സരിക്കുക. വിവിധ ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്നതിന് യു എ ഇയിലുള്ള ദേശീയ കളിക്കാര്‍ക്ക് പുറമെ നാട്ടില്‍ നിന്നും താരങ്ങള്‍ എത്തുന്നുണ്ട്.

സന്തോഷ് ട്രോഫി താരം ആഷിഖ്, നിര്‍മല്‍, അസ്‌കര്‍, കേരള യൂനിവേഴ്സിറ്റി താരങ്ങളായ അലക്‌സ്, റിയാസ്, ഹാരിസ്, സദ്ദാം, കണ്ണൂര്‍ യൂനിവേഴ്സിറ്റി താരങ്ങളായ അര്‍ജുന്‍, സുധിന്‍ എന്നിവര്‍ വിവിധ ക്ലബുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങും. വിന്നേഴ്സിന് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. വിവിധ കലാകായിക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് പുറമെ ക്യാഷ് പ്രൈസും നല്‍കും.

ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ഭാഗമായി യു എ ഇയിലുള്ള കലാ-കായിക പ്രേമികളായ വ്യവസായ പ്രമുഖരെ ആദരിക്കുന്നതിന് പുറമെ കുടുംബ സദസ്സും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ കായിക പരിപാടികളും നടത്തുന്നുണ്ട്. യു എ ഇ യില്‍ മലയാളികള്‍ ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുജീബ് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest