National
ഛത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റ്റ് ഫാക്ടറിയില്‍ ലോഹ നിക്ഷേപം ഇടിഞ്ഞു വീണ് അപകടം; ആറു തൊഴിലാളികള്‍ മരിച്ചു
ഫാക്ടറിയില്‍ ഉണ്ടായിരുന്ന മറ്റു ആറു പേര്‍ക്ക് കൂടി അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

റായ്പുര്‍|ഛത്തീസ്ഗഡിലെ സ്വകാര്യ സ്റ്റീല്‍ പ്ലാന്റ്റ് ഫാക്ടറിയില്‍ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണ് അപകടം. അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വ്യാവസായിക കേന്ദ്രമായ സില്‍താരയിലെ ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടമുണ്ടായത്.
ഫാക്ടറിയില്‍ ഉണ്ടായിരുന്ന മറ്റു ആറു പേര്‍ക്ക് കൂടി അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----