Ongoing News
മെസി മിന്നി; മിയാമിക്ക് ജയം
മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് മിയാമിയുടെ ജയം.
ന്യൂയോര്‍ക്ക് | സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ നേടിയ മത്സരത്തില്‍ ന്യൂയോര്‍ക്ക് റെഡ്ബുള്‍സിനെ തോല്‍പ്പിച്ച് മിയാമി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് മിയാമിയുടെ ജയം.
പകരക്കാരനായി ഇറങ്ങിയാണ് മെസി ഗോള്‍ നേടിയത്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലെ തന്റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു സ്‌കോറിങ്. ഡിയാഗോ ഗോമസിന്റെ വകയായിരുന്നു മിയാമിയുടെ മറ്റൊരു ഗോള്‍.
മത്സരത്തിന്റെ 60 ാം മിനുട്ടിലാണ് മെസി കളത്തിലിറങ്ങിയത്. സാധാരണ സമയം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം അവശേഷിക്കേയാണ് താരത്തിന്റെ കാലില്‍ നിന്ന് ഗോള്‍ പിറന്നത്. 37 ാം മിനുട്ടിലാണ് ഡിയാഗോ ഗോമസ് ഗോള്‍ നേടിയിരുന്നത്.
മിയാമിക്കായി ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞ മെസി 11 ഗോളുകള്‍ നേടിക്കഴിഞ്ഞു.







