National
മേഘാലയ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം എക്സിറ്റ് പോളുകള്‍ക്ക് വിലക്ക്; ഇന്ന് വൈകിട്ട് മുതല്‍ നിശബ്ദ പ്രചാരണം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 119 സി എ പി എഫ് ജവാന്‍മാരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്.
ഷില്ലോങ് | മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ എക്‌സിറ്റ് പോളുകള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് വൈകിട്ട് നാലു മുതല്‍ നിശബ്ദ പ്രചാരണത്തിന് മാത്രമാണ് അനുമതിയെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എഫ് ആര്‍ ഖര്‍കോങോര്‍ പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 3,419 പോളിങ് ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 119 സി എ പി എഫ് ജവാന്‍മാരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.
---- facebook comment plugin here -----