Connect with us

National

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ്: ഷില്ലോങ്ങില്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി

മേഘാലയയില്‍ 60 സീറ്റുകളിലും ബി ജെ പി മത്സരിക്കും

Published

|

Last Updated

ഷില്ലോങ്| മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഷില്ലോങ്ങില്‍ റോഡ് ഷോ നടത്തി. സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് ആരംഭിച്ച റോഡ്ഷോ പോലീസ് ബസാറിലാണ് സമാപിച്ചത്.

പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോയ റോഡിന്റെ ഇരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണ് മോദിയെ വരവേറ്റത്. സംസ്ഥാനത്തെ മൂന്ന് സ്വാതന്ത്ര്യ സമര സേനാനികളായ യു ടിരോട്ട് സിംഗ്, യു കിയാങ് നംഗ്ബ, പാ ടോഗന്‍ സാങ്മ എന്നിവര്‍ക്ക് പ്രധാനമന്ത്രി ഷില്ലോങ്ങില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഷില്ലോങ്ങില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഷില്ലോങ്ങിലെ റോഡ്ഷോയുടെയും പോലീസ് ബസാര്‍ പോയിന്റിന്റെയും റൂട്ടില്‍ മേഘാലയ പോലീസും കേന്ദ്ര സായുധ പോലീസ് സേനയും ഉള്‍പ്പെടെ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഷില്ലോംഗ് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് പവാര്‍ സ്വപ്നില്‍ വസന്തറാവു പറഞ്ഞു.

ഇത്തവണ മേഘാലയയില്‍ 60 സീറ്റുകളിലും ബി ജെ പി മത്സരിക്കും. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 നും വോട്ടെണ്ണല്‍ മാര്‍ച്ച് 2 നുമാണ് നടക്കുക.