Kerala
മെഗാ തിരുവാതിര; 550 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം | തിരുവനന്തപുരത്ത് സി പി എം മെഗാ തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. 550 പേര്‍ക്കെതിരെയാണ് പാറശാല പോലീസ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം വി ആര്‍ സലൂജയാണ് ഒന്നാം പ്രതി.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് കേസ്. കൊവിഡ് വ്യാപനത്തിനിടെ തിരുവാതിര സംഘടിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം മുനീര്‍ പരാതി നല്‍കിയിരുന്നു.







