Kerala
തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിച്ച് തൃശ്ശൂരിനെ മലിനമാക്കരുതെന്ന് മേയര്‍ എം കെ വര്‍ഗീസ്
നടപടി ആവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്ത്
തൃശ്ശൂര്‍ | തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പൊതുയിടങ്ങളില്‍ ഒട്ടിക്കുന്നതിനെതിരെ തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. നടപടി ആവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു. കളക്ടര്‍ നടപടി എടുത്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷന് പരസ്യവരുമാനം ലഭിച്ച് കൊണ്ടിരുന്ന സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ബോര്‍ഡുകളും പോസ്റ്ററും സ്ഥാപിച്ചിരുന്നു. മേയറുടെ സ്വന്തം പദ്ധതിയായ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് മാത്രം പ്രതിമാസം പതിനായിരം രൂപ കോര്‍പ്പറേഷന് ലഭിക്കുന്നുണ്ട്. പരസ്യം നല്‍കിയവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ക്കെതിരെ രംഗത്തെത്തിയതോടെയാണ് മേയര്‍ കളക്ടറെ സമീപിച്ചത്.
കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒരേ അംഗ ബലമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ സ്വതന്ത്രനായ എം കെ വര്‍ഗീസിനെ മേയറാക്കി ഇടതുപക്ഷം ഭരണം പിടിക്കുകയായിരുന്നു.