Kerala
മട്ടന്നൂര്‍ നഗരസഭാ ഭരണം വീണ്ടും എല്‍ഡിഎഫിന്; സീറ്റ് നില വര്‍ധിപ്പിച്ച് യുഡിഎഫ്
. ഇതുവരെ വോട്ടെണ്ണിയതില്‍ 21 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചതായാണ് അറിയുന്നത്

കണ്ണൂര്‍ | മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണിയതില്‍ 21 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചതായാണ് അറിയുന്നത്. യു ഡി എഫ് 14 സീറ്റുകളില്‍ ജയിച്ചു കയറി മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇക്കുറി തപാല്‍ വോട്ടില്ല.
മണ്ണൂർ, പൊറോറ, ഏളന്നൂർ , ആണിക്കരി, പെരിഞ്ചേരി തുടങ്ങിയ ഡിവിഷനുകൾ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ കീച്ചേരി, കല്ലൂർ, കുഴിക്കൽ, കയനി- ദേവർകാട്, നെല്ലൂന്നി, കാര തുടങ്ങിയവ എൽ.ഡി.എഫ് നേടി. കഴിഞ്ഞ തവണ യു.ഡി.എഫിന് 7 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്.
കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎൻഎല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിൽ കോൺഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.
മട്ടന്നൂര്‍ നഗരസഭയില്‍ 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.