Connect with us

Kerala

കോഴിക്കോട് പെയിന്റ് കടയില്‍ വന്‍ തീപ്പിടിത്തം; സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചു

അപകടസമയത്ത് കടയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍തന്നെ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് പെരുവയലില്‍ പെയിന്റ് കടയില്‍ വന്‍ തീപ്പിടിത്തം. സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചു. ‘കളര്‍ മാര്‍ട്ട്’ എന്ന പെയിന്റ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. അപകടസമയത്ത് കടയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍തന്നെ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തീപിടുത്തതില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കടയ്ക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്തേടെ ജീവനക്കാര്‍ ഉടന്‍ തന്നെ പുറത്തെക്കോടുകയായിരുന്നു.

വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെയിന്റും അനുബന്ധ രാസവസ്തുക്കളും ഉള്ളതിനാല്‍ തീ നിയന്ത്രണവിധേയമായില്ല.

തുടര്‍ന്ന് മുക്കം, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ യൂനിറ്റുകളെത്തിച്ചാണ് തീ അണച്ചത്. തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

Content Highlights:
A massive fire completely destroyed a paint shop named Color Mart in Peruvayal, Kozhikode. Employees managed to escape safely after noticing smoke rising from inside the building. Firefighting units from Vellimadukunnu, Mukkam, and Meenchanda worked together to extinguish the flames, which were intensified by the presence of chemicals and paint.

Latest