Kerala
കോഴിക്കോട്ട് പന്തീരാങ്കാവില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് കിലോ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍
പിടികൂടിയത് വിപണിയില്‍ മൂന്ന് കോടിയോളം വിലവരുന്ന നിരോധിത ലഹരി
കോഴിക്കോട്| കോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ സസ്റിന്‍, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്.
പന്തീരങ്കാവ് ടോള്‍ ബൂത്തിന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്. വിപണിയില്‍ മൂന്ന് കോടിയോളം വിലവരുന്ന നിരോധിത ലഹരിയാണ് പിടികൂടിയത്. എം ഡി എം എ
കാറിന്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
---- facebook comment plugin here -----





