National
പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചക്ക് മൂന്ന് വരെ 79 ശതമാനത്തിലധികം പോള്‍ ചെയ്തു
വിവിധ ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.ഉച്ചയ്ക്ക് 3 വരെ 79 ശതമാനത്തിലധികം വോട്ടുകള്‍ രേഖപ്പെടുത്തി.
അലിപുര്‍ദുവാര്‍ ജില്ലയില്‍ 77.53ശതമാനം, ബാങ്കുറ79.88, ബീര്‍ഭൂം80.22, കൂച്ച് ബിഹാര്‍79.26,ദക്ഷിണ ദിനാജ്പൂര്‍81.49,ഡാര്‍ജിലിംഗ്76.54,ജല്‍പായ്ഗുരി78.92,ത്സാര്‍ഗ്രാം81.04,കലിംപോങ്74.07, മാള്‍ഡ76.22, മുര്‍ഷിദാബാദ്79.72, പശ്ചിമ ബര്‍ദ്ധമാന്‍75.44, പശ്ചിമ മിഡ്നാപ്പൂര്‍81.07, പൂര്‍വ് മിഡ്നാപ്പൂര്‍78.94, പുരുളിയ75.97, ഉത്തര ദിനാജ്പൂര്‍77.32% എന്നിങ്ങനെയാണ് വോട്ടിംഗ് നില.
വിവിധ ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും പ്രതിപക്ഷമായ ബിജെപിക്കും ഇത് നിര്‍ണ്ണായകമായ പോരാട്ടമാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
16 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 152 മണ്ഡലങ്ങളിലെ ഏകദേശം 3.6 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ആകെ 294 മണ്ഡലങ്ങളില്‍ 152 എണ്ണത്തിലാണ് ഇന്ന് വോട്ടെടുപ്പ്. ഇതില്‍ 80 സീറ്റുകളിലെങ്കിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു.
രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29ന് നടക്കും. വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും.




