National
ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് മരണം
കാര്‍ 300 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്
ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ചമ്പ ബ്ലോക്കില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു അപകടം. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. 300 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. പരുക്കേറ്റവരെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതായാണ് ലഭിക്കുന്ന വിവരം. അവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. എസ്ഡിആര്‍എഫ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
കാറിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തെന്നും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും പോലീസ് അറിയിച്ചു. ജില്ല മജിസ്ട്രേറ്റ് നിതിക ഖണ്ഡേല്‍വാള്‍, എംഎല്‍എ കിഷോര്‍ ഉപാധ്യായ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.






