Connect with us

Kerala

പോത്തൻകോട് വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു

മുത്തശ്ശിയുടെ വീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.

Published

|

Last Updated

തിരുവനന്തപുരം| പോത്തന്‍കോട്ട് വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു. വേങ്കോട് സ്വദേശിനി ദുര്‍ഗ (18) ആണ് പാമ്പ് കടിയേറ്റത്. മുത്തശ്ശിയുടെ വീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest