Connect with us

National

തമിഴ്‌നാട്ടില്‍ 84.51 ശതമാനം പോളിംഗ്; ബംഗാളില്‍ 91.58 ശതമാനം

അവസാന കണക്കുകള്‍ വരുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളിലേയും പോളിംഗ് ശതമാനം ഉയരും.

Published

|

Last Updated

കൊല്‍ക്കൊത്ത/ ചെന്നൈ  | നിയസഭാ തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടില്‍ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തി. അതേ സമയം ഒന്നാം ഘട്ട പോളിംഗ് നടന്ന പശ്ചിമ ബംഗാളിലും കനത്ത പോളിംഗാണ്. തമിഴ്നാട്ടില്‍ 84.51 ശതമാനവും പശ്ചിമ ബംഗാളില്‍ 91.58 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറു മണിവരെയാണ് പോളിങ്.

 

പശ്ചിമ ബംഗാളില്‍ വിവിധ ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും പ്രതിപക്ഷമായ ബിജെപിക്കും ഇത് നിര്‍ണ്ണായകമായ പോരാട്ടമാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.16 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 152 മണ്ഡലങ്ങളിലെ ഏകദേശം 3.6 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ആകെ 294 മണ്ഡലങ്ങളില്‍ 152 എണ്ണത്തിലാണ് ഇന്ന് വോട്ടെടുപ്പ്. ഇതില്‍ 80 സീറ്റുകളിലെങ്കിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു.രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29ന് നടക്കും. വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും.

 

തമിഴ്നാട്ടില്‍ വൈകുന്നേരം മൂന്ന് വരെ വരെ 70ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാവിലെ കനത്ത സുരക്ഷയോടെ വോട്ടിംഗ് ആരംഭിച്ചത്. . വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉച്ചയ്ക്ക് മൂന്ന് വരെ സംസ്ഥാനത്ത് 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി.സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ 3 മണി വരെ 68.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി.നാമക്കല്‍ ജില്ലയിലെ കുമാരപാളയം-97 മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് 80.67ശതമാനം. ആദ്യഘട്ട കണക്കുകളില്‍ തിരുപ്പൂര്‍ ജില്ലയും കനത്ത് പോളിംഗ് കാഴ്ചവെച്ചു .62.97 ശതമാനം.തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടൈ മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് 56.15 ശതമാനം. ജില്ല അടിസ്ഥാനത്തില്‍ നീലഗിരിയിലും കുറഞ്ഞ പങ്കാളിത്തമാണ് റിപ്പോര്‍ട്ട് ചെയ്തത്.50.42 ശതമാനം.

 

Latest