Kerala
എസ് വൈ എസ് 73-ാം സ്ഥാപക ദിനം നാളെ: മലപ്പുറം ഈസ്റ്റിലെ 652 യൂണിറ്റുകളില്‍ വിപുലമായ ആആഘോഷം നടക്കും
1954 ഏപ്രില്‍ 24-നാണ് എസ് വൈ എസ് രൂപീകൃതമായത്.
മലപ്പുറം| സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ (എസ് വൈ എസ്) 73-ാം സ്ഥാപക ദിനം നാളെ. മലപ്പുറം ഈസ്റ്റ് കമ്മിറ്റിയുടെ കീഴില്‍ നാളെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ജില്ലയിലെ 652 യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുന്നതോടെയാണ് പരുപാടിക്ക് തുടക്കം കുറിക്കുക .
സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ യുവജനതയ്ക്കിടയില്‍ പ്രയോഗവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 1954 ഏപ്രില്‍ 24-നാണ് എസ് വൈ എസ് രൂപീകൃതമായത്. നാളെ രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.സ്ഥാപക ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന ‘ലെഗസി സമ്മിറ്റില്‍’ മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നിന്ന് ഇരുപത്തിയയ്യായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. യൂണിറ്റ് കേന്ദ്രങ്ങളില്‍ ഒത്തുചേരുന്ന പ്രവര്‍ത്തകര്‍ സമ്മിറ്റിന്റെ ഭാഗമാകും.
652 യൂണിറ്റുകളില്‍ പ്രഭാതത്തില്‍ പതാക ഉയര്‍ത്തല്‍, സന്നദ്ധ സേവന പ്രവര്‍ത്തനള്‍, യൂണിറ്റ് കേന്ദ്രങ്ങളില്‍ ഒത്തുചേര്‍ന്ന് ‘ലെഗസി സമ്മിറ്റില്‍’ പങ്കുചേരല്‍, സമസ്ത സെന്റിനറി പ്രചാരണവും. മധുരവിതരണവും സംഘടനയുടെ ഏഴര പതിറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്ന രീതിയിലാണ് സ്ഥാപക ദിന പരിപാടികള്‍ നടക്കുക. ജില്ലാ, സോണ്‍, സര്‍ക്കിള്‍ യൂനിറ്റ് നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.






