Editors Pick
സ്കോഡ കൊഡിയാക് ആർ എസ് ഉടൻ ഇന്ത്യയിലെത്തും; പ്രീ ബുക്കിംഗ് ഈ മാസം 22 ന് ആരംഭിക്കും
എൽ ഇ ഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, ഗ്ലോസ് ബ്ലാക്ക് ഫിനിഷിംഗ് എന്നിവയാണ് 2026 കൊഡിയാക് ആർ എസിന്റെ പ്രധാന ബാഹ്യ സവിശേഷതകൾ.
ന്യൂഡൽഹി | പ്രമുഖ വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുത്തൻ കൊഡിയാക് ആർ എസ് മോഡലിന്റെ പ്രീ ബുക്കിംഗ് തീയതി പ്രഖ്യാപിച്ചു. സ്പോർട്ടിയർ ലുക്കിലുള്ള ഈ എസ് യു വിയുടെ പ്രീ ബുക്കിംഗ് ഈ മാസം 22 മുതൽ ആരംഭിക്കും. ഈ വർഷം ആദ്യമാണ് കമ്പനി പുതിയ കൊഡിയാക് ആർ എസ് പ്രദർശിപ്പിച്ചത്.
ഏഴ് സ്പീഡ് ഡി സി ടി ട്രാൻസ്മിഷനോട് കൂടിയ 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടി എസ് ഐ പെട്രോൾ എഞ്ചിനാണ് പുതിയ സ്കോഡ കൊഡിയാക് ആർ എസിന് കരുത്ത് പകരുന്നത്. 261 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ വാഹനം വെറും 6.3 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള സാധാരണ കൊഡിയാക് മോഡലിനേക്കാൾ 61 ബിഎച്ച്പി കരുത്തും 80 എൻഎം ടോർക്കും ഈ പുതിയ പതിപ്പിന് കൂടുതലുണ്ട്.

എൽ ഇ ഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, ഗ്ലോസ് ബ്ലാക്ക് ഫിനിഷിംഗ് എന്നിവയാണ് 2026 കൊഡിയാക് ആർ എസിന്റെ പ്രധാന ബാഹ്യ സവിശേഷതകൾ. ഉൾഭാഗത്തേക്ക് വന്നാൽ ഓൾ ബ്ലാക്ക് തീം, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വിആർഎസ് വെൽക്കം ലോഗോ, 13 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
ഇന്ത്യയിൽ എത്ര യൂണിറ്റ് കൊഡിയാക് ആർ എസ് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് സ്കോഡ വ്യക്തമാക്കിയിട്ടില്ല. മുൻപ് പുറത്തിറങ്ങിയ ഒക്ടാവിയ ആർ എസ് 100 യൂണിറ്റുകളായി പരിമിതപ്പെടുത്തിയതിനാൽ ഈ എസ്‍യുവി മോഡലും സമാനമായ എണ്ണത്തിൽ മാത്രമേ വിപണിയിൽ എത്താൻ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തൽ. കൊഡിയാക് ആർ എസിന് പുറമെ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റും ഈ വർഷം അവസാനം സ്കോഡ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും.
Content Highlights
Skoda Auto India will open pre-bookings for the sportier Kodiaq RS on June 22. It features a 2.0-liter TSI petrol engine producing 261bhp and 400Nm, capturing 0-100kmph in 6.3 seconds. Key highlights include LED matrix headlamps, a 13-inch screen, and premium black-and-red interiors.







