Connect with us

National

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

അപകടത്തില്‍ നിന്ന് സഹപൈലറ്റ് രക്ഷപ്പെട്ടു

Published

|

Last Updated

ജോര്‍ഹട്ട്| അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാന അപകടത്തില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. അപകടത്തില്‍ നിന്ന് സഹപൈലറ്റ് രക്ഷപ്പെട്ടു. പരുക്കേറ്റ സഹ പൈലറ്റ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

അസമിലെ ജോര്‍ഹട്ടിലെ എ എന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തകര്‍ന്നു വീണ വിമാനത്തിന് തീപിടിച്ചിട്ടുണ്ട്. ആകെ ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇത് 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ്.

Content Highlights:
Five Indian Air Force personnel were killed when an AN-32 transport aircraft crashed during landing in Assam’s Jorhat. The co-pilot survived the crash with severe injuries and is currently undergoing treatment at a hospital. The Air Force has ordered an official investigation into the accident.

 

Latest