Kerala
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
കോഴിക്കോട് ചികിത്സയിലുള്ള മാതാവിനെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം
കണ്ണൂര്‍|ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്നു വീണ് മരിച്ചു. മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് എം എം മഹേശന്‍ ആണ് മരിച്ചത്. 54 വയസ്സായിരുന്നു. കോഴിക്കോട് ചികിത്സയിലുള്ള മാതാവിനെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കിടെ ഇന്നലെ രാത്രി എടക്കാട് വെച്ചായിരുന്നു അപകടം.
സംസ്‌കാരം കൂളിച്ചാല്‍ സമുദായ ശ്മശാനത്തില്‍. പിതാവ് പരേതനായ സി സി കരുണാകരന്‍ നമ്പ്യാര്‍ (റിട്ട.പ്യൂണ്‍. മൂത്തേടത്ത് സ്‌കൂള്‍), മാതാവ് എം എം ശാരദ, ഭാര്യ ബീന കെ പി (ലാബ് അസിസ്റ്റന്റ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മക്കള്‍ കെ പി അഭിഷേക്, കെ പി ദേവിക (വിദ്യാര്‍ഥി മംഗലാപുരം).
Content Highlights:
Kannur Moothedath higher secondary school lab assistant M M Mahesan died after falling from a train. The 54 year old accidentally fell from the Executive Express near Edakkad while returning from Kozhikode. He was returning home after visiting his ailing mother who is undergoing treatment.







