Connect with us

National

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 16 തൊഴിലാളികള്‍ക്ക് പരുക്ക്

അപകടത്തില്‍ പരുക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ഭറൂച്ച്| ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 16 തൊഴിലാളികള്‍ക്ക് പരുക്ക്. ജാഗദിയ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോപൊളിറ്റന്‍ എക്‌സിംകെം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ പരുക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടകാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീ പൂര്‍ണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

---- facebook comment plugin here -----

Latest