Connect with us

First Gear

മാരുതി സുസുക്കി ജിംനി 5-ഡോര്‍ ഇന്ത്യയിലേക്ക്

അഞ്ച് വാതിലുകളുള്ള മോഡല്‍ 2023 മെയ് മാസത്തില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി ജിംനി 5-ഡോര്‍ ഓട്ടോ എക്സ്പോ 2023ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. അഞ്ച് വാതിലുകളുള്ള മോഡല്‍ 2023 മെയ് മാസത്തില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച 3-ഡോര്‍ ജിംനിയുടെ 5-ഡോര്‍ പതിപ്പാണിത്.

മാരുതി ജിംനി 208-ലിറ്റര്‍ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജിംനിക്ക് രണ്ട് ട്രോളികള്‍/ലഗേജ് ബാഗുകള്‍ എളുപ്പത്തില്‍ സൂക്ഷിക്കാന്‍ കഴിയും. ജിംനിയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാര്‍ ആണ്. ഥാറുമായി താരതമ്യപ്പെടുത്തുമ്പോള്‍, മാരുതി ജിംനിക്ക് കൂടുതല്‍ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു.

പുതിയ മാരുതി ജിംനി സെറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ലഭിക്കും. ആര്‍ക്കിമിസ് സൗണ്ട് സിസ്റ്റം, 9.0-ഇഞ്ച് സ്മാര്‍ട്ട് പ്ലേ പ്രൊ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഹെഡ്ലാമ്പ് വാഷറുകള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, അലോയ് എന്നീ പ്രത്യേക സവിശേഷതകളാലാണ് ടോപ്പ്-എന്‍ഡ് ആല്‍ഫ ട്രിം എത്തുന്നത്.

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ കിറ്റില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, പവര്‍ഡ് വിന്‍ഡോകള്‍, കളര്‍ എംഐഡി ഡിസ്പ്ലേ, റിവേഴ്സിംഗ് കാമറ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 6 എയര്‍ബാഗുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകള്‍, സ്റ്റീല്‍ വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

സെറ്റ, ആല്‍ഫ എന്നീ രണ്ട് വകഭേദങ്ങളും ഒരു കെ15ബി, 1.5എല്‍ പെട്രോള്‍ എഞ്ചിന്‍, മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി എന്നിവ നല്‍കുന്നു. 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉള്ള മോട്ടോര്‍, 105ബിഎച്ച്പി പവറും 134എന്‍എം ടോര്‍ക്കും നല്‍കുന്നു. രണ്ട് ഡ്യുവല്‍ ടോണ്‍ ഷേഡുകള്‍ ഉള്‍പ്പെടെ ഏഴ് കളര്‍ ഓപ്ഷനുകളിലാണ് മാരുതി ജിംനി വിപണിയില്‍ എത്തുന്നത്.

ജിംനിയുടെ പ്രാരംഭ വില 10 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.