Connect with us

Ongoing News

മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം: പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ നോട്ടിസ്

ദേശീയ ബാലാവകാശ കമ്മിഷനാണ് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.

Published

|

Last Updated

ഡല്‍ഹി |  ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആയില്ലെങ്കിലും വിവാഹമാകാം എന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ നോട്ടിസ്.

ദേശീയ ബാലാവകാശ കമ്മിഷനാണ് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. വിധി വിശദമായി പരിശോധിക്കുമെന്ന് ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, ബേലാ എം ത്രിവേദി എന്നിവര്‍ അറിയിച്ചു. ശൈശവ വിവാഹ നിരോധനത്തെയും പോക്സോ നിയമത്തെയും ബാധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത് ഗുരുതരമായ പ്രശ്നമാണെന്ന് കമ്മിഷനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ഹര്‍ജി നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ രാജശേഖര്‍ റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

 

---- facebook comment plugin here -----

Latest