Kozhikode
മര്‍കസ് മോഡല്‍ വിദ്യാഭാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഡോ. തനബാലന്‍ മുരുഗേഷന്‍
അടിസ്ഥാന കരിക്കുല വിദ്യാഭ്യാസം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം ലഭ്യമാകുന്ന അഡീഷണല്‍ കോഴ്‌സുകള്‍ ചെയ്യുന്നത് തുടര്‍ പഠനത്തിനും സ്‌കില്‍ ഡെവലപ്‌മെന്റിനും ഉപകരിക്കുമെന്ന് തനബാലന്‍.

കോഴിക്കോട് | മര്‍കസ് മോഡല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മൂല്യാധിഷ്ഠിത കരിക്കുലം അനിവാര്യമാണെന്നും പ്രശസ്ത ശാസ്ത്രജ്ഞനും ഗവേഷകനും ചെന്നൈ ബി എസ് അബ്ദുറഹ്മാന്‍ ക്രസന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സിലറുമായ ഡോ. തനബാലന്‍ മുരുഗേഷന്‍. അടിസ്ഥാന കരിക്കുല വിദ്യാഭ്യാസം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം ലഭ്യമാകുന്ന അഡീഷണല്‍ കോഴ്‌സുകള്‍ ചെയ്യുന്നത് തുടര്‍ പഠനത്തിനും സ്‌കില്‍ ഡെവലപ്‌മെന്റിനും ഉപകരിക്കുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ജാമിഅ മദീനത്തൂന്നൂര്‍ സയന്‍സ്&ടെക്‌നോളജി വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു ഡോ. തനബാലന്‍ മുരുഗേഷന്‍.
ഈ വര്‍ഷത്തെ നീറ്റ്, ജെ ഇ ഇ പരീക്ഷകളില്‍ ഉന്നത വിജയം, കാലിക്കറ്റ് എന്‍ ഐ ടി സയന്‍സ് പി എച്ച് ഡി പ്രവേശനം നേടിയവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ജാമിഅ മദീനത്തൂന്നൂര്‍ വിദ്യാര്‍ഥികള്‍ സയന്‍സ് & ടെക്‌നോളജി രംഗത്ത് നേടിയ മികച്ച നേട്ടങ്ങളില്‍ തനബാലന്‍ സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ജാമിഅ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായും തനബാലന്‍ മുരുഗേഷന്‍ കൂടിക്കാഴ്ച നടത്തി. ജാമിഅ മദീനത്തുന്നൂറും ചെന്നൈ ബി എസ് അബ്ദുറഹ്മാന്‍ ക്രസന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള വിദ്യാഭ്യാസ രംഗത്തെ സംയോജിതമായ മുന്നേറ്റത്തിനാവശ്യമായ ചര്‍ച്ചകള്‍ നടന്നു. മര്‍കസ് കാരന്തൂര്‍, മര്‍കസ് നോളജ് സിറ്റി, മര്‍കസ് ഗാര്‍ഡന്‍ കാമ്പസുകളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. അഡ്വ. തന്‍വീര്‍ മുഹമ്മദ്, അബു സ്വാലിഹ് സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, ആസഫ് നൂറാനി, ജലാല്‍ നൂറാനി സംബന്ധിച്ചു.