Kerala
അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കണം; നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡയറക്ടറുടെ നിര്‍ദേശം. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചത്.

തിരുവനന്തപുരം | സംസ്ഥാനത്ത് അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിട അപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചത്.
വ്യാഴാഴ്ചയാണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡിലെ ശുചിമുറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ജെ സി ബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.