Connect with us

Kerala

കാളികാവിനെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍

ടാപ്പിങ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ കൊലപ്പെടുത്തിയ കടുവയാണ് പിടിയിലായത്. കടുവയെ ഉടന്‍ കാട്ടിലേക്ക് വിടേണ്ടെന്നാണ് വനം വകുപ്പിന്റെ തീരുമാനം.

Published

|

Last Updated

മലപ്പുറം | കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

ടാപ്പിങ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ കൊലപ്പെടുത്തിയ കടുവയാണ് പിടിയിലായത്. കടുവയെ പിടികൂടാനുള്ള നീക്കം ആരംഭിച്ച് ഒരു മാസവും 23 ദിവസവും പിന്നിട്ട ശേഷമാണ്‌ ദൗത്യം വിജയിച്ചത്.

കേരള സ്റ്റേറ്റ് സി വണ്‍ ഡിവിഷനിലെ അടയ്ക്കാക്കുണ്ടില്‍ സ്ഥാപിച്ച കൂട്ടില്‍ നേരത്തെ പുലി കുടുങ്ങിയിരുന്നു. മെയ് 15നാണ് ഗഫൂറിനെ കടുവ ആക്രമിച്ചു കൊന്നത്. സുഹൃത്ത് അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേലേക്ക് ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ച് വലിച്ചിഴച്ചു കൊണ്ടുപോയത്.

വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍; വനം വകുപ്പിന്റെ വാഹനം തടഞ്ഞു
ആളെക്കൊല്ലി കടുവ പിടിയിലായ മലപ്പുറം കാളികാവില്‍ വന്‍ പ്രതിഷേധം. കടുവയെ മാറ്റാനുള്ള വനം വകുപ്പ് വാഹനം നാട്ടുകാര്‍ തടഞ്ഞു. കടുവയെ ഉടന്‍ കാട്ടിലേക്ക് വിടേണ്ടെന്നാണ് വനം വകുപ്പിന്റെ തീരുമാനം. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. തുടര്‍ തീരുമാനം പിന്നീടെടുക്കുമെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Latest