Connect with us

Kozhikode

മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കാമ്പസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

ഖുര്‍ആന്‍ പാരായണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം.

Published

|

Last Updated

കോഴിക്കോട് | മര്‍കസിന് കീഴിലെ വിവിധ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജുകളിലേക്കുള്ള 2023 വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. ഖുര്‍ആന്‍ പാരായണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം. മര്‍കസിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റ് https://admission.markaz.in വഴി അപേക്ഷ നല്‍കാം.

പൂരിപ്പിച്ച അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. ജനുവരി 29, ഫെബ്രുവരി 5, 12 തിയ്യതികളില്‍ മര്‍കസ് ഹിഫ്‌ള് കാമ്പസില്‍ പ്രാഥമിക ടെസ്റ്റ് നടക്കും. തുടര്‍ന്ന് മൂന്ന് മാസത്തെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ക്യാമ്പില്‍ പങ്കെടുക്കണം. ഫൈനല്‍ ഇന്റര്‍വ്യൂവില്‍ പാസാകുന്നവര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുക. വിവരങ്ങള്‍ക്ക്: 9072500417.

 

---- facebook comment plugin here -----

Latest