Kozhikode
വിറാസ് ഗേള്‍സ്; ഇന്റര്‍വ്യൂ നാളെ
മത- ഭൗതിക പഠനത്തിനൊപ്പം എഴുത്ത്, പ്രഭാഷണം, ലീഡര്‍ഷിപ്പ്, ഗൃഹ ഭരണം, പാരന്റിംഗ്, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലനവും വിറാസ് ഗേള്‍സില്‍ നല്‍കിവരുന്നുണ്ട്.
നോളജ് സിറ്റി|പെണ്‍കുട്ടികള്‍ക്ക് കൃത്യമായ ഉന്നത മത പഠനത്തിനൊപ്പം +2 വും ഡിഗ്രിയും പഠിക്കാന്‍ സൗകര്യമൊരുക്കുന്ന മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അസ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഗേള്‍സില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന ഇന്റര്‍വ്യൂ നാളെ നടക്കും. മത- ഭൗതിക പഠനത്തിനൊപ്പം എഴുത്ത്, പ്രഭാഷണം, ലീഡര്‍ഷിപ്പ്, ഗൃഹ ഭരണം, പാരന്റിംഗ്, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലനവും വിറാസ് ഗേള്‍സില്‍ നല്‍കിവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ വലിയ റിസല്‍ട്ട് സൃഷ്ട്ടിച്ച ക്യാമ്പസിലെ പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്റര്‍വ്യൂ നടക്കുന്നത്.
എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് ബാച്ച്ലര്‍ ഇന്‍ റിവീല്‍ഡ് സയന്‍സി (പഞ്ചവത്സര ഹോണേര്‍സ് പ്രോഗ്രാം) ലേക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ബാച്ച്ലര്‍ ഇന്‍ റിവീല്‍ഡ് സയന്‍സി (ത്രിവത്സര പ്രോഗ്രാം) ലേക്കുമാണ് പ്രവേശനം.
+2 കോമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലേക്കും ഡിഗ്രിക്ക് ബി എസ് സി സൈക്കോളജി, ബി.സി.എ, ബി എ അറബിക്ക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ.ഐ എന്നീ കോഴ്‌സുകളിലേക്കുമാണ് ഇപ്പോള്‍ അഡ്മിഷന്‍ നല്‍കുന്നത്. വിവരങ്ങള്‍ക്ക്: +91 8921333535, +91 6235998825 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights:
The World Institute for Research in Advanced Sciences (VIRAS) Girls at Markaz Knowledge City is conducting admission interviews tomorrow for the upcoming academic year. The institution offers integrated programs combining high-level religious studies with Plus Two and Degree courses in streams like Psychology, BCA, and Digital Marketing with AI. Specialized training in leadership, parenting, and entrepreneurship is also provided to students to ensure holistic development.







