Connect with us

Kozhikode

പഠിതാക്കൾക്ക് പ്രചോദനമായി മർകസ് ഐടിഐയിൽ സംരംഭക സംഗമം

മർകസ് ഐടിഐയിൽ നിന്ന് പഠനം പൂർത്തീകരിച്ച് സംരംഭകരായി മാറിയ പൂർവ വിദ്യാർഥികളുടെ സംഗമം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഉദ്‌ഘാടനം ചെയ്തു

Published

|

Last Updated

മർകസ് ഐടിഐയിൽ സംരംഭക സംഗമം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂർ| തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പുതിയ കാലത്ത് അവസരങ്ങൾ വർധിച്ചുവരികയാണെന്നും സാങ്കേതിക മികവിന് വലിയ സാധ്യതയുണ്ടെന്നും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം. മർകസ് ഐടിഐയിൽ നിന്ന് പഠനം പൂർത്തീകരിച്ച് സംരംഭകരായി മാറിയ പൂർവ വിദ്യാർഥികളുടെ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി.ഐ പൂർവ വിദ്യാർഥികളായ മുഹമ്മദ് ഗുലാം പിപി (ഫൌണ്ടർ ആന്റ് സി.ഇ.ഒ , ഇനാക്സ് ഇന്നൊവേഷൻ), അബ്ബാസ് കെ (മാനേജിംഗ് പാർട്നർ, സിൽട്ടോ) എന്നിവരുടെ തൊഴിൽ-സംരഭകത്വ അനുഭവങ്ങൾ പങ്കുവെച്ചുള്ള ക്ലാസുകളും ചർച്ചകളും വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു.

ചടങ്ങിൽ ഐടിഐ പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹയർ എജ്യക്കേഷൻ ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മികച്ച കോൺട്രാക്ട് സർവെയർക്കുള്ള സംസ്ഥാന റവന്യു അവാർഡ് കരസ്ഥമാക്കിയ മർകസ് ഐ.ടി.ഐ പൂർവ വിദ്യാർഥി അബ്ദുൽ ബാരിയെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, അബ്ദുൽ അസീസ് സഖാഫി, ജ്യോതിഷ് സികെ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൾ അബ്ദുറഹിമാൻകുട്ടി സ്വാഗതവും പ്ലെയ്സ്മെന്റ് ഓഫീസർ നന്ദിയും പറഞ്ഞു.

Content Highlights:
Kunnamangalam Block Panchayat Vice President Vinod Padanilam inaugurated the alumni meet of Markaz ITI at Karanthur, emphasizing the growing significance of vocational training. Successful entrepreneurs from the alumni shared their career journeys and industry experiences to inspire current students. During the event, former student Abdul Bari was honored for receiving the state revenue award for the best contract surveyor.

 

Latest