Connect with us

Education

മര്‍കസ് ഐ സി എസ് പ്രോഗ്രാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

മര്‍കസിന് കീഴിലുള്ള ഐ സി എസ് പ്രോഗ്രാം 2,4,6,8,10,12 സെമസ്റ്റര്‍ പരീക്ഷകളുടെ പരീക്ഷാഫല പ്രഖ്യാപനം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു.

Published

|

Last Updated

മര്‍കസ് ഐ സി എസ് പ്രോഗ്രാം പരീക്ഷാ ഫലപ്രഖ്യാപനം സി മുഹമ്മദ് ഫൈസി നിര്‍വഹിക്കുന്നു.

കാരന്തൂര്‍ | മര്‍കസിന് കീഴിലുള്ള ഐ സി എസ് പ്രോഗ്രാം 2,4,6,8,10,12 സെമസ്റ്റര്‍ പരീക്ഷകളുടെ പരീക്ഷാഫല പ്രഖ്യാപനം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. വിവിധ മര്‍കസ് സ്ഥാപനങ്ങളില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക-സമകാലിക വിഷയങ്ങളില്‍ ഫലപ്രദമായ വിജ്ഞാനം ഉറപ്പുനല്‍കുന്ന സംവിധാനമാണ് ഐ സി എസ് പ്രോഗ്രാം.

റൈഹാന്‍ വാലി, ഗ്രീന്‍ വാലി, ജാസ്മിന്‍ വാലി, ഐഷോര്‍ അക്കാദമി എന്നീ പഠന കേന്ദ്രങ്ങളില്‍ നിന്ന് അണ്ടര്‍ ഗ്രാജ്വേറ്റ്, സീനിയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 357 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 93 ശതമാനം പേര്‍ വിജയികളായി.

റാങ്ക് നേടിയ വിദ്യാര്‍ഥികളെ മര്‍കസ് അക്കാദമിക് കൗണ്‍സില്‍ അഭിനന്ദിച്ചു. പരീക്ഷാ ഫലവും കൂടുതല്‍ വിവരങ്ങളും https://ics.markaz.in എന്ന വൈബ്സൈറ്റില്‍ ലഭ്യമാണ്.

 

Latest