Kozhikode
മർകസ് ഖുർആൻ അക്കാദമി വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മർകസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി റാങ്ക് ജേതാക്കളെയും വിജയികളെയും പ്രഖ്യാപിച്ചു.
കോഴിക്കോട്| മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് (എംഎക്യൂഎസ് ) 2025-26 അധ്യയന വർഷത്തിലെ ഹിഫ്‌ള് ഫൈനൽ പരീക്ഷയുടെയും മുസ്തവ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30ന് നടന്ന ഫൈനൽ പരീക്ഷയുടെയും മെയ് 1, 2, 3 തീയതികളിലായി 27 കാമ്പസുകളിൽ നടന്ന മുസ്തവ പരീക്ഷകളുടെയും ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. മർകസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി റാങ്ക് ജേതാക്കളെയും വിജയികളെയും പ്രഖ്യാപിച്ചു.
ഹിഫ്‌ള് ഫൈനൽ പരീക്ഷയിൽ 98% മാർക്ക് നേടി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ മാവൂർ ഒന്നാം റാങ്കും 96.33% മാർക്കോടെ മുഹമ്മദ് നാസ്വിഹ് ബിൻ അബ്ദു റഊഫ് സഖാഫി ചേലേമ്പ്ര രണ്ടാം റാങ്കും 95.67 % മാർക്ക് നേടിയ മുഹമ്മദ് അമീൻ ബിൻ ഹുസൈൻ ഐക്കരപ്പടി, മുഹമ്മദ് റിസ്‌വാൻ ബിൻ സൈനുദ്ദീൻ ചെലപ്രം എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.
ഒന്ന്, രണ്ട്, മൂന്ന്, നാല് മുസ്തവകളിൽ യഥാക്രമം മുഹമ്മദ് ഹദഫ് പൊന്നാനി (ഖൽഫാൻ ഹിഫ്‌ള് അക്കാദമി, കൊയിലാണ്ടി), മുഹമ്മദ് ബിൻ ഹാഷിം മെരുവമ്പായി (ഖൽഫാൻ ഹിഫ്‌ള് അക്കാദമി, കൊയിലാണ്ടി), മുഹമ്മദ് ബിശ്ർ രണ്ടത്താണി (മർകസ് ഹിഫ്‌ള് അക്കാദമി, കാരന്തൂർ), മുഹമ്മദ് ജുറൈജ് അന്നശ്ശേരി (ഖൽഫാൻ ഹിഫ്‌ള് അക്കാദമി, കൊയിലാണ്ടി) എന്നിവർ ഒന്നാം റാങ്കും മുഹമ്മദ് ശംവീൽ കുറ്റിപ്പുറം (ഖൽഫാൻ ഹിഫ്‌ള് അക്കാദമി, കൊയിലാണ്ടി), മുഹമ്മദ് സിനാൻ വള്ളിത്തോട് (ബദ്റുൽ ഹുദ ഹിഫ്‌ള് അക്കാദമി, പനമരം), മുഹമ്മദ് സ്വലാഹുദ്ദീൻ വാവൂർ (മർകസ് ഹിഫ്‌ള് അക്കാദമി, കാരന്തൂർ), മുഹമ്മദ് ഷഹബാസ് തിരൂർ (മർകസ് ഹിഫ്‌ള് അക്കാദമി, കാരന്തൂർ) എന്നിവർ രണ്ടാം റാങ്കും മുഹമ്മദ് ഷിബിലി ചാവക്കാട് (മദാർ ഹിഫ്‌ള് അക്കാദമി, വാടാനപ്പള്ളി), ശൈഖ് മിസ്ഹബ് സാഹിബ് അഞ്ചരക്കണ്ടി (ഖൽഫാൻ ഹിഫ്‌ള് അക്കാദമി, കൊയിലാണ്ടി), സ്വാബീഹ് അഹമ്മദ് ചെമ്മാട് (മർകസ് ഹിഫ്‌ള് അക്കാദമി, കാരന്തൂർ), അബ്ദുൽ ബാസിത് ഉദുമ (മർകസ് ഹിഫ്‌ള് അക്കാദമി, പെരളശ്ശേരി), മുഹമ്മദ് യാസീൻ ഇരുമ്പിലിയം (മിശ്കാത് ഹിഫ്‌ള് അക്കാദമി, പട്ടാമ്പി), മുഹമ്മദ് ആദിൽ വേങ്ങര (മിശ്കാത് ഹിഫ്‌ള് അക്കാദമി, കൂമണ്ണ) എന്നിവർ മൂന്നാം റാങ്കും നേടി.
പരീക്ഷാഫലം suhuf.maqs.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിവിധ കാമ്പസുകളിലെ വിദ്യാർഥികളുടെ മികച്ച വിജയം ഖുർആൻ പഠന രംഗത്ത് ശ്രദ്ധേയമായ നേട്ടമാണെന്ന് അധികൃതർ അറിയിച്ചു. മികവ് നേടിയ വിദ്യാർഥികളെയും സ്ഥാപന മേധാവികളെയും അധ്യാപകരെയും മർകസ് മാനേജ്മെന്റ് അഭിനന്ദിച്ചു.
Content Highlights:
The Markaz Academy of Quran Studies (MAQS) has officially released the results for the Hifz final and Mustafa examinations for the 2025-26 academic year. Director General C. Muhammed Faizi announced the rank holders during a ceremony held at Markaz, where Muhammed Bin Abdurahman Mavoor secured the first rank in the Hifz final. The results, covering 27 campuses, are now available for students and parents on the official website suhuf.maqs.in. Markaz management congratulated the students, teachers, and institution heads for their outstanding academic performance in Quranic studies.







