Kerala
മർകസ് സമ്മേളനം: പ്രചാരണ ദിനം ഇന്ന്
പന്തൽ കാൽനാട്ടൽ ഇന്ന് ഉച്ചക്ക് 1.30ന്

കോഴിക്കോട് | മാർച്ച് രണ്ടിന് നടക്കുന്ന മർകസ് സമ്മേളനത്തിന്റെ പ്രചാരണ ദിനം ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കും. വിവിധ സംഘടനാ യൂനിറ്റുകളിലായി ഒരു ലക്ഷം കുടുംബങ്ങൾ സമ്മേളന പ്രചാരണത്തിന്റെ ഭാഗമാകും. സ്റ്റാറ്റസ് ഡേ, ഷെയർ എ ഫ്രണ്ട്, ഫാമിലി മെസ്സേജ്, യൂനിറ്റ് ഗാതറിംഗ്, മർകസ് മെസ്സേജ് തുടങ്ങിയ പരിപാടികളിലൂടെ മർകസിന്റെ സന്ദേശവും പദ്ധതികളും പ്രചരിപ്പിക്കും.
സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ ദിനം വിജയിപ്പിക്കണമെന്നും കുടുംബങ്ങളിലും കവലകളിലും മതസ്ഥാപനങ്ങളിലും സമ്മേളന സന്ദേശം എത്തിക്കണമെന്നും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘം യോഗത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു.
സംഘടനാ കുടുംബം ശൈഖുനായോടൊപ്പം
സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ സുന്നി സംഘടനാ ഭാരവാഹികൾ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർക്കൊപ്പം സംഗമിക്കും. കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, ഐ സി എഫ്, ആർ എസ് സി സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗൺസിൽ അംഗങ്ങളാണ് ഇന്ന് വൈകിട്ട് നടക്കുന്ന സംഗമത്തിൽ സംബന്ധിക്കുക. മർകസ് സമ്മേളന പ്രമേയങ്ങളും സമ്മേളന വിജയത്തിനാവശ്യമായ പദ്ധതികളും ചർച്ച ചെയ്യും.
പന്തൽ കാൽനാട്ടൽ ഇന്ന്
സമ്മേളനത്തിന്റെ പന്തൽ കാൽനാട്ടൽ ചടങ്ങ് ഇന്ന് നടക്കും. ഉച്ചക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഉസ്മാൻ മുസ്്ലിയാർ കാരന്തൂർ, കലാം മാവൂർ, സി യൂസുഫ് ഹൈദർ, അഡ്വ. മുഹമ്മദ് ശരീഫ്, കെ കെ അബൂബക്കർ ഹാജി, കെ കെ ശമീം, ഉനൈസ് മുഹമ്മദ്, മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബർ ബാദുഷ സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം സംബന്ധിക്കും.