Connect with us

National

മനീഷ് സിസോദിയക്ക് മരുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

ഫെബ്രുവരി 13 മുതൽ 15 വരെയാണ് പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ഇളവ് അനുവദിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ അറസ്റ്റിലായ മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയക്ക് മരുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡൽഹി കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഫെബ്രുവരി 13 മുതൽ 15 വരെയാണ് പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ഇളവ് അനുവദിച്ചത്. സിബിഐയും ഇഡിയും അന്വേഷിക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് മനീഷ് സിസോദിയ ജയിലിൽ കഴിയുന്നത്.

ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് 2023 ഫെബ്രുവരി 26 നാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ മനീഷിനെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിലിൽ കഴിയുന്നതിനിടെ മാർച്ച് 9 ന്, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.